രാത്രി ജോലി കഴിഞ്ഞ് വീട് എത്തിയാൽ ഉറക്കമില്ല; എപ്പോഴും സിസ്റ്റത്തിന് മുന്നിൽ; അന്വേഷണത്തിൽ കുടുങ്ങിയത് കൊടുംഭീകരൻ; പാക്കിസ്ഥാന് വിവരങ്ങൾ ചോര്‍ത്തി നൽകി ചാരൻ; പ്രതിയുടെ മൊബൈൽ ഫോൺ അടക്കം പിടിച്ചെടുത്തു; ഇയാൾ പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാം കൈമാറിയെന്ന് പോലീസ്!
ചണ്ഡീഗഢ്: രാജ്യത്ത് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും ഇന്ത്യ- പാക്ക് ബന്ധം വഷളാവുകയും. ഇരു രാജ്യങ്ങൾ തമ്മിൽ വലിയ സംഘർഷത്തിലേക്കും കാര്യങ്ങൾ എത്തിയിരുന്നു. ഒടുവിൽ ട്രംപിന്റെ വെടിനിർത്തൽ ചർച്ചയിലാണ് സ്ഥിതി ഗുരുതരമായി പോകാതെ നിന്നത്. അതിനുശേഷം രാജ്യം വളരെ ജാഗ്രതയിലാണ്.ഇനി ഒരു ആക്രമണം ഉണ്ടായാൽ ഉറപ്പായും തിരിച്ചടിക്കുമെന്ന് ഇന്ത്യ തുറന്നടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വീണ്ടും ആശങ്ക പ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്.
പാക്കിസ്ഥാന് വേണ്ടി തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഹരിയാനയില്‍ യുവാവ് പിടിയിലായിരിക്കുന്നു. ഹരിയാനയിലെ പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുന്ന നൗമാന്‍ ഇലാഹി(24)യെയാണ് പാനിപ്പത്ത് പോലീസ് പിടികൂടിയത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ കൈരാന സ്വദേശിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബൈല്‍ ഫോൺ അടക്കം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
കൃത്യമായവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നൗമാന്‍ ഇലാഹിയെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. യുവാവിനെ ചോദ്യംചെയ്തതില്‍ ഇയാള്‍ക്ക് പാക്കിസ്ഥാനിലെ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പല പ്രധാനപ്പെട്ടവിവരങ്ങളും പ്രതി ഇവര്‍ക്ക് കൈമാറിയിരുന്നതായും പോലീസ് സൂപ്രണ്ട് പറഞ്ഞു.
ചോദ്യംചെയ്യലിലും തെളിവുശേഖരത്തിലും പ്രതിക്കെതിരേയുണ്ടായിരുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്നാണ് പാനിപ്പത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റുചിലരെയും ചോദ്യംചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി.