അയല്‍വാസി വിജയന്‍ നേരത്തെയും സീമയേയും കൊണ്ട് പറശിനിക്കടവിലെ 'സമ്മര്‍ലാന്‍ഡ് ഇന്‍' ലോഡ്ജില്‍ മുറിയെടുത്തു; വൈകിട്ട് റൂം പൂട്ടി പോയ വിജയന്‍ വരാത്തത് സംശയമായി; തുറന്നു നോക്കിയപ്പോള്‍ കണ്ടത് 50കാരിയുടെ മൃതദേഹം; കണ്ണപുരം അയ്യോത്തെ വിജയന്‍ ഒളിവില്‍; സീമയെ കൊന്നത് എന്തിന്?

Update: 2026-02-05 04:27 GMT

കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി. സീമയെയാണ് (50) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സീമയ്‌ക്കൊപ്പമുണ്ടായിരുന്ന അയല്‍വാസി വിജയന്‍ (കെ.പി. വിജയന്‍) ഒളിവില്‍ പോയതോടെ ഇത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.

ഫെബ്രുവരി 4-ന് ഉച്ചയ്ക്ക് 12.50-ഓടെയാണ് സീമയും വിജയനും പറശിനിക്കടവിലെ 'സമ്മര്‍ലാന്‍ഡ് ഇന്‍' ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരത്തോടെ മുറി പുറത്തുനിന്ന് പൂട്ടി വിജയന്‍ കടന്നുകളയുകയായിരുന്നു. രാത്രി വൈകിയിട്ടും ഇയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി മുറി തുറന്നപ്പോഴാണ് സീമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിജയന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇരുവരും മുന്‍പും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. ചെറുകുന്ന് അയ്യോത്ത് മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ടു വര്‍ഷം മുന്‍പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഒളിവില്‍ പോയ വിജയനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. ഇരുവരും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്ത് വരികയാണ്. ആണ്‍ സുഹൃത്ത് വിജയനായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല.

Similar News