തൃശൂരിലെ മൂന്ന് എടിഎമ്മില്‍ കവര്‍ച്ച നടത്തിയത് കാറിലെത്തി; രക്ഷപ്പെടാന്‍ പണമെടക്കം കണ്ടൈനര്‍ ലോറിയിലേക്ക് മാറ്റി; യാത്രാവഴി കണ്ടെത്തിയത് നിര്‍ണ്ണായകമായി; കവര്‍ച്ചക്കാരെ സാഹസികമായി പിടികൂടി തമിഴ്‌നാട് പോലീസ്; ഒരു കവര്‍ച്ചാക്കാരന് വെടിയേറ്റ് മരണം

കേരളവും തമിഴ്‌നാടും ഒരുമിച്ചു നീങ്ങിയപ്പോള്‍ കണ്ടൈനറില്‍ രക്ഷപ്പെടാനുള്ള കവര്‍ച്ചക്കാരുടെ നീക്കവും പൊളിഞ്ഞു

Update: 2024-09-27 06:29 GMT

തൃശ്ശൂര്‍: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കലിന് സമീപമാണ് ആറംഗ സംഘത്തെ പോലീസ് പിടികൂടിയത്. കണ്ടെയ്‌നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനെ തമിഴ്‌നാട് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കേരളാ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട് പോലീസിന്റെ ഇടപെടല്‍. കൊള്ളമുതല്‍ കണ്ടൈനര്‍ ലോറിയില്‍ കൊണ്ടു പോകുന്നതിനെ പ്രമേയമാക്കി സിനിമയടക്കം വന്നിരുന്നു. ഇതിന് സമാനമായിരുന്നു കേരളത്തില്‍ മോഷണം നടത്തിയവരുടെ ഇടപെടല്‍. ഇവരെത്തി വെള്ളകാറിനെ പിന്തുടര്‍ന്നാണ് പോലീസ് നിര്‍ണ്ണായക വിവരങ്ങളിലെത്തിയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കവര്‍ച്ചാക്കാരന്‍ കൊല്ലപ്പെട്ടു.

സാഹസികമായാണ് ഈ സംഘത്തെ പോലീസ് പിടികൂടിയത്. പോലീസിനെ കവര്‍ച്ചാ സംഘം വെടിവയ്ക്കുകയും ചെയ്തു. വെള്ള ക്രെറ്റാ വാഹനത്തിലാണ് സംഘമെത്തിയത്. ടോള്‍ കടന്ന് തമിഴ്‌നാട്ടിലേക്ക് പോയി. ഈ വിവരം പോലീസിന് കിട്ടിയത് നിര്‍ണ്ണായകമായി. കാറില്‍ സഞ്ചരിച്ച സംഘം പിന്നീട് കണ്ടെനര്‍ ലോറിയിലേക്ക് മാറി. ഇത് തമിഴ്‌നാട് പോലീസ് തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടിലും ഈ സംഘം എടിഎമ്മുകള്‍ കൊള്ളയടിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളം നല്‍കിയ വിവരങ്ങളില്‍ അതിവേഗ അന്വേഷണം തമിഴ്‌നാട് പോലീസ് നടത്തുകയായിരുന്നു. കേരളവും തമിഴ്‌നാടും ഒരുമിച്ചു നീങ്ങിയപ്പോള്‍ കണ്ടൈനറില്‍ രക്ഷപ്പെടാനുള്ള കവര്‍ച്ചക്കാരുടെ നീക്കവും പൊളിഞ്ഞു. കവര്‍ച്ചാക്കാര്‍ കണ്ടൈനറിലുണ്ടെന്ന് മനസ്സിലാക്കി പോലീസ് പിന്തുടര്‍ന്നു. നാടകീയ സംഭവങ്ങളാണ് ഹൈവേയിലുണ്ടായത്.

വാഹനങ്ങളെ ഇടിച്ചിട്ടാണ് കണ്ടൈനര്‍ മുമ്പോട്ട് പോയത്. നാമക്കല്ലില്‍ എത്തിയപ്പോള്‍ കണ്ടൈനര്‍ ലോറി റോഡിന്റെ സൈഡില്‍ ഇടിച്ചു. ഇതോടെ ഏറ്റുമുട്ടല്‍ തുടങ്ങി. വെടിവയ്പ്പില്‍ രണ്ടു കവര്‍ച്ചാക്കാര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് കാലിന് പരിക്കുണ്ട്. ഇതിനൊപ്പം ബാക്കിയുള്ളവരെ പിടികൂടി. ഒരു പോലീസുകാരനും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ബാങ്ക് കവര്‍ച്ച ചെയ്യുന്ന പ്രൊഫണല്‍ സംഘമാണ് കേരളത്തിലെത്തിയത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. കണ്ടൈനര്‍ ചില ബൈക്കുകളില്‍ തട്ടി. അതിന് ശേഷം നാട്ടുകാര്‍ ഈ വാഹനത്തെ തടഞ്ഞു. പോലീസ് എത്തി. ഇതോടെയാണ് കണ്ടൈനറുമായി സംഘം അതിവേഗം പാഞ്ഞത്. ഇതിന് പിന്നാലെ പോലീസും കൂടി. ഇതാണ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിയത്.

നാമക്കലിലെ കുമാരപാളയത്തുവച്ച് തമിഴ്‌നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണവുമായി കണ്ടെയ്‌നറിലാണ് കവര്‍ച്ചസംഘം യാത്ര ചെയ്തിരുന്നത്. ടിഎമ്മില്‍നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഈ വാഹനത്തിലുണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ തുക കണ്ടൈനര്‍ ലോറിയിലുണ്ടെന്നാണ് സൂചന. സ്.കെ.ലോജിറ്റിക്‌സിന്റെതാണ് കണ്ടെയ്‌നര്‍. ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. പകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്‌നാട് പോലീസ് കണ്ടെയ്‌നര്‍ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് 2.10-ന് ആദ്യം മോഷണം നടന്നത്. ഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകള്‍ ഈ എടിഎമ്മില്‍ അധികൃതര്‍ നിറച്ചിരുന്നു. ഇത് കവര്‍ച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എടിഎമ്മുകള്‍ക്കു മുന്‍പിലെ സി.സി.ടി.വി ക്യാമറകള്‍ക്കുമേല്‍ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്.

Tags:    

Similar News