നീന്തല്‍ക്കുളത്തിനു സമീപം ഒരുക്കി വയ്‌ക്കേണ്ട ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല; യുവതികള്‍ നിലവിളിച്ചിട്ടും ആരും രക്ഷയ്‌ക്കെത്തിയതുമില്ല; ആ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ ജീവന്‍ എടുത്തത് വാസ്‌കോ ബീച്ച് റിസോര്‍ട്ടിലെ പോരായ്മ; മംഗളൂരു പോലീസ് കണ്ടെത്തല്‍ ഇങ്ങനെ
മംഗളൂരു: ഉള്ളാല്‍ സോമേശ്വരയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പോലീസ് കണ്ടെത്തി. വാസ്‌കോ ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍, മാനേജര്‍ ഭരത് എന്നിവരെയാണ് ഉള്ളാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ബിഎന്‍എസ് 106 വകുപ്പ് പ്രകാരം കേസെടുത്തു.
മംഗളൂരു സബ് ഡിവിഷനല്‍ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം പെര്‍മിറ്റും സസ്‌പെന്‍ഡ് ചെയ്തു. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് നീന്തല്‍ക്കുളം പ്രവര്‍ത്തിപ്പിച്ചതെന്ന് വ്യക്തമായിരുന്നു ഞായറാഴ്ച രാവിലെയാണ് മൈസൂരു സ്വദേശികളായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ എം.ഡി. നിഷിത (21), എസ്. പാര്‍വതി (20), എന്‍. കീര്‍ത്തന (21) എന്നിവര്‍ മുങ്ങിമരിച്ചത്. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു വിദ്യാര്‍ഥിനികള്‍.
നീന്തല്‍ക്കുളത്തിന്റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. ആദ്യം ഒരു യുവതി വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു, മറ്റൊരാള്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപ്പോയി. ഇതിനിടയില്‍ മൂന്നാമത്തെ യുവതിയും അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നീന്തല്‍ക്കുളത്തിനു സമീപം ഒരുക്കിവയ്‌ക്കേണ്ട ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. യുവതികള്‍ രക്ഷാ സഹായം അഭ്യര്‍ഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷയ്‌ക്കെത്തിയില്ല.