രാത്രി കറങ്ങി നടന്ന് മോഷണം; എത്തുന്നത് നീല സ്കൂട്ടറിൽ; സ്ത്രീകൾക്കും പേടി സ്വപ്നം; കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് സ്ഥിരം ഹോബി; നാട്ടുകാർക്കും തലവേദന; സീൻ രാജ് ആള് സീൻ ആണെന്ന് പോലീസ്; ഒടുവിൽ കുടുക്കിയത് ഇങ്ങനെ..!
മലപ്പുറം: മോഷണം ഒരു സ്ഥിരം തൊഴിൽ ആക്കിയ കള്ളനെ പിടികൂടി പോലീസ്. കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും നടത്തി വന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്ത പോലീസ്. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. പ്രതിക്കെതിരെ നിരവധി മോഷണ കേസുകൾ ഉണ്ടെന്ന് പോലീസും സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാളിലെ പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവില്‍പടി മേഖലകളില്‍ രാത്രി മോഷണവും ഒളിഞ്ഞു നോട്ടവും ഇയാൾ പതിവാക്കിയിരിന്നു. ഇതോടെ സ്ത്രീകളുടെ ഉറക്കവും നഷ്ട്ടപ്പെട്ടു.
വീടുകളുടെ ജനല്‍ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ മോഷ്ടിക്കുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്യുന്നത് പതിവായതോടെ നാട്ടുകാർക്കും കള്ളൻ തലവേദന ആവുകയും ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ പോലീസ് പ്രതിയെ പിടികൂടിയത്. പിറകിലെ ലൈറ്റ് ഓഫ് ചെയ്ത നീല സ്കൂട്ടറില്‍ എത്തുന്ന ആളാണ് മോഷ്ടാവെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കാവില്‍പടിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങള്‍ ജനാല വഴി മോഷ്ടിക്കുകയും മറ്റൊരു വീട്ടിൽ മോഷണത്തിന് ശ്രമിക്കുമ്പോള്‍ വീട്ടുകാർ ഉണരുകയും ചെയ്തു. ഇതോടെ പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു.
ഇതിനിടെ സ്കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടതിനാല്‍ റിബിൻ രാജ്, താൻ വന്ന്ന സ്കൂട്ടർ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. പിന്നീട് പരിസരത്തുള്ള പ്രകാശ് എന്നയാളുടെ വീട്ടില്‍ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച് കടക്കുകയും ചെയ്തരിന്നു.
ഒടുവിൽ ഒരു സ്കൂട്ടറിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസിന് പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. മോഷണശേഷം പ്രതി റിബിൻ രാജ് ബംഗളൂരുവിലും പഴനിയിലും എറണാകുളത്തെ വിവിധ സ്ഥലങ്ങളിലൂം ഒളിവില്‍ കഴിഞ്ഞശേഷം തൃശൂർ ചാലക്കുടിയില്‍ താമസം തുടങ്ങി. വിവരമറിഞ്ഞ് പോലീസ് ചാലക്കുടിയില്‍ എത്തിയെങ്കിലും പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു.
പിന്നീട് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍ ഒളിവില്‍കഴിഞ്ഞ പ്രതി എടപ്പാളില്‍ എത്തി. എടപ്പാള്‍ ഹോസ്പിറ്റല്‍ കോമ്ബൗണ്ടില്‍ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച ബൈക്കുകള്‍ പിന്നീട് എടപ്പാള്‍ പരിസരങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പോലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി കോടതിയില്‍ ഒടുവിൽ കീഴടങ്ങുകയായിരുന്നു. ശേഷം നാട്ടുകാർ ഇപ്പോൾ പ്രതിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ്. ഒടുവിൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.