വീട്ടിൽ അടിച്ചുപൊളിച്ച് കല്യാണം; വെള്ളമടിക്കാൻ നേരം ഓടിയെത്തി ചെറുപ്പക്കാർ; എത്തിയപ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറഞ്ഞു; എല്ലാമെത്തി ബട്ട് 'ടച്ചിങ്ങ്സ്' മാത്രം എത്തിയില്ല; ആകെ കലിപ്പിലായി ആളുകൾ; പിന്നെ തല്ലുമാല വൈബ്; പൊരിഞ്ഞ അടി;രണ്ടുപേർക്ക് പരിക്ക്; പോലീസ് എത്തിയപ്പോൾ സംഭവിച്ചത്!
കോട്ടയം: വീട്ടിൽ കല്യാണ പരിപാടികൾ നടക്കുന്നതിനിടെ പൊരിഞ്ഞ അടി. കാരണമാണ് അതിനേക്കാളും രസം.മദ്യപിക്കാൻ നേരം 'ടച്ചിങ്ങ്സ്' കിട്ടാത്തതിനെ തുടർന്നാണ് വൻ തർക്കം ഉണ്ടായത്. തർക്കത്തിന് പിന്നാലെയാണ് ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോയത്. പിന്നെ നടന്നത് തല്ലുമാല വൈബ് ആയിരുന്നു.
ആളുകൾ ചേരിതിരിഞ്ഞ് സംഘർഷം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും വിവരങ്ങൾ ഉണ്ട്. കോട്ടയം ചിങ്ങവനത്താണ് ഈ സംഘർഷം അരങേറിയത്. ഇതോടെ വന്ന അതിഥികൾ എല്ലാം ജീവനും കൊണ്ടോടുകയും ചെയ്തു. വിവാഹദിനത്തിൽ സംഭവിച്ചത് ഇങ്ങനെ..
കോട്ടയത്ത് ടച്ചിങ്സിന്റെ ചൊല്ലിയുള്ള പാചകക്കാരും വിരുന്നുകാരും തമ്മിലുള്ള വാക്ക് പോര് ആണ് ഒടുവിൽ സംഘർഷത്തിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചത്. അടിപിടിയിൽ രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മറിയപ്പള്ളിയിലെ വിവാഹ ചടങ്ങിനിടയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആലപ്പുഴയിലെ കാവാലത്ത് നിന്ന് വധുവിന്റെ വീട്ടിൽ എത്തിയ ചെറുപ്പക്കാർക്ക് മദ്യപിക്കുന്നതിന് ടച്ചിങ്സ് ലഭിക്കാത്തതിന് പിന്നാലെ തർക്കമുണ്ടായത്. തുടർന്ന് സദ്യ കഴിക്കുന്നതിനിടെ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റവർ ചികിത്സയിലാണ്.
അതേസമയം, പ്രശ്നം സംസാരിച്ച് തീർപ്പാക്കിയ ശേഷമാണ് ഇരുകൂട്ടരും പിരിഞ്ഞുപോയത്. ഇരുകൂട്ടകർക്കും പരാതിയില്ലെന്നതിനാൽ കേസ് എടുത്തില്ലെന്ന് ചിങ്ങവനം പോലീസ് വ്യക്തമാക്കി.