വീട്ടിൽ മദ്യലഹരിയിലെത്തി പൊരിഞ്ഞ വഴക്ക്; പിന്നാലെ ഭാര്യ വീട് വിട്ടിറങ്ങിപോയി; ഭർത്താവ് മയങ്ങി; തിരിച്ചെത്തിയത് രണ്ടുംകല്പിച്ച്; കലിപൂണ്ട ഭാര്യ ഭർത്താവിന്റെ 'ജനനേന്ദ്രിയം' അറുത്തുമാറ്റി; നിലവിളിച്ച് ഓടി ഭർത്താവ്; ഖതം റ്റാറ്റാ ഗുഡ് ബൈ ഗയ എന്ന് നാട്ടുകാർ..!

Update: 2024-11-03 14:27 GMT

ഡൽഹി: വീട്ടിൽ ഭർത്താക്കന്മാർ മദ്യപിച്ച് എത്തുമ്പോൾ ഭാര്യമാർക്ക് എന്നും തലവേദനയാണ്. ഒട്ടുമിക്ക വീടുകളിലും കുഴപ്പക്കാരൻ മദ്യം തന്നെ.അങ്ങനെ മദ്യം കാരണം പണികിട്ടിയ ഭർത്താവിന്റെ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വടക്കന്‍ ഡൽഹിയിൽ മദ്യപിച്ച് വഴക്കിട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ യുവാവിനെയാണ് ഭാര്യ ആക്രമിച്ചത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ബിഹാര്‍ സ്വദേശികളായ ദമ്പതിമാർ രണ്ട് മാസം മുന്‍പാണ് ഡൽഹിയിലേക്ക് താമസം മാറിയത്.

ഒരു ഹോംസ്റ്റേയിൽ ഹെൽപ്പറായി ജോലി ചെയ്ത് വരുകയായിരിന്നു യുവാവ്. ഒക്ടോബർ 31നും 1നും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. സംഭവ ദിവസമായ ശനിയാഴ്ച രാത്രി മദ്യ ലഹരിയില്‍ വീട്ടിൽ എത്തിയ യുവാവ് ഭാര്യയുമായി വഴക്കിട്ടു.

വഴക്കിനെ തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. മദ്യലഹരിയിൽ യുവാവ് വീട്ടില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ ഭാര്യ കൊടും മൂര്‍ച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു.ഇതോടെ ഭർത്താവ് നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ. ഭാര്യ വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ടു.

ഇയാളെ ആദ്യം ബാരാ ഹിന്ദു റാവു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ കൂടുതല്‍ ചികിത്സകള്‍ക്കായി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൃത്യ നടത്തിയതിന് ശേഷം ഓടി രക്ഷപെട്ട യുവതി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News