എന്റെ ഭർത്താവ് ആയതുകൊണ്ട് ഞാൻ പറയുന്നതല്ല..അയാളെ നോക്കിവെച്ചോ; ഇനിയെങ്കിലും എനിക്കിത് പറയണം..!! പോലീസിന്റെ ഫോണിൽ ഒരു യുവതിയുടെ അസാധാരണ വീഡിയോ; എല്ലാം പശ്ചാത്തപിച്ച് തുറന്നുപറച്ചിൽ; യുവാവിന്റെ വലിയൊരു രഹസ്യം പരസ്യമാക്കി ആ ഭാര്യ

Update: 2026-02-10 15:08 GMT

ഇൻഡോർ: ഭർത്താവിന്‍റെ മയക്കുമരുന്ന് വ്യാപാരം രഹസ്യമായി വീഡിയോയിൽ പകർത്തി പൊലീസിന് കൈമാറി ഭാര്യ. യുവതി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഡൽഹി മൽഹാർഗഞ്ച് സ്വദേശിയായ യുവതിയുടെ പരാതിയിൽ സന്തോഷ് സിംഗ് എന്നയാളാണ് ഇൻഡോറിൽ അറസ്റ്റിലായത്.

കോളേജ്, സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കൾ വിൽക്കുന്നയാളാണ് സന്തോഷ് സിംഗെന്ന് പൊലീസ് അറിയിച്ചു. ബുദ്ധ കിരൺ മഹാലക്ഷ്മി നഗറിൽ ഒരു പാൻ കട നടത്തിയിരുന്ന സന്തോഷ്, ഈ കടയുടെ മറവിൽ ബുദ്ധ കിരൺ കോളേജിലെയും സമീപ ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്ക് കഞ്ചാവും മദ്യവും മറ്റ് മയക്കുമരുന്നുകളും വിറ്റിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. വീടിനുള്ളിൽ കഞ്ചാവ് സൂക്ഷിക്കുന്നതിന്‍റെയും അളവ് ത്രാസ്, പായ്ക്കിംഗ് മെറ്റീരിയൽ എന്നിവയുടെയും വീഡിയോ ദൃശ്യങ്ങളാണ് യുവതി പരാതിക്കൊപ്പം തെളിവായി പൊലീസിന് നൽകിയത്.

യുവതിയുടെ പരാതിയും വീഡിയോ തെളിവുകളും ലഭിച്ചതിനെത്തുടർന്ന് പൊലീസ് കമ്മീഷണർ അടിയന്തര നടപടിക്ക് നിർദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ലസുഡിയ പൊലീസ് സന്തോഷിന്‍റെ പാൻ കട റെയ്ഡ് ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് സന്തോഷ് സിങ്ങിനെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവും മദ്യവും കണ്ടെടുക്കുകയും ചെയ്തു.

ഭർത്താവ് വീട്ടിൽ മയക്കുമരുന്ന് തൂക്കി പായ്ക്ക് ചെയ്യുന്നത് തങ്ങളുടെ രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സന്തോഷിന്‍റെ ഭാര്യ പൊലീസിന് മൊഴി നൽകി. ലഹരിവസ്തുക്കളുടെ വിൽപനയെ എതിർത്തപ്പോഴെല്ലാം ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.

ഫെബ്രുവരി 4-ന് ഭർത്താവ് തന്നെ ആക്രമിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം പൊലീസിനെ അറിയിച്ചെങ്കിലും ലഹരിമരുന്ന് കണ്ടെത്താൻ അന്ന് പരിശോധന നടന്നില്ലെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഒരു സ്ത്രീ ധൈര്യപൂർവം നൽകിയ ഈ പരാതി ലഹരിവിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.

Tags:    

Similar News