ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചത് 100 വർഷം പഴക്കമുള്ള പൂജാപാത്രങ്ങൾ; കേസിൽ പിടിയിലായത് കൈതച്ചിറക്കാരൻ മഹേഷ്

Update: 2025-10-13 13:29 GMT

മണ്ണാർക്കാട്: തോരാപുരം അണ്ണാമലയാർ ക്ഷേത്രത്തിൽ നിന്ന് 100 വർഷം പഴക്കമുള്ള പൂജാപാത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെങ്കര കൈതച്ചിറ കൊമ്പംകൂണ്ട് ഉന്നതിയിലെ മഹേഷിനെയാണ് (27) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 25ന് രാത്രി 12.30ന് ക്ഷേത്ര വളപ്പിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ മോഷണം നടത്തിയത്. കിണറിനു സമീപം കഴുകാനായി വച്ചിരുന്ന കുടമണി, കിണ്ടി, കൊടിവിളക്ക്, താമ്പോലം എന്നീ പൂജാപാത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. പൂജാപാത്രങ്ങൾക്ക് ഏകദേശം 10,000 രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

Tags:    

Similar News