തൃത്താലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല; മിഥിലാജിനെ കാണാതായത് വ്യാഴാഴ്ച മുതല്‍; വിവരം ലഭിക്കുന്നവര്‍ പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണം

തൃത്താലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

Update: 2024-09-27 04:07 GMT

പാലക്കാട്: തൃത്താലയില്‍ നിന്നും പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായി. പരുതൂര്‍ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്റെ മകന്‍ മിഥിലാജിനെ ആണ് കാണാതായത്. സെപ്തംബര്‍ 26 മുതലാണ് കുട്ടിയെ കാണാതാവുന്നത്.

വ്യാഴാഴ്ച കാലത്ത് ഒന്‍പത് മണിയോടെ സ്‌കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാര്‍ഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ഥിയെ കണ്ടു കിട്ടുന്നവര്‍ 7994987376, 9539795338, 9846407244 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം.

Tags:    

Similar News