കക്കാട് പുഴയില്‍ കാല്‍ വഴുതി വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു
കക്കാട് പുഴയില്‍ കാല്‍ വഴുതി വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ കക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. കക്കാട് മഹ്‌മൂദ് ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ നസീര്‍ - സാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് നാഷിദാണ് മരിച്ചത്.
കൂട്ടുകാരനൊപ്പം മീന്‍ പിടിച്ചു കളിക്കുന്നതിനിടെ കാല്‍തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി കുട്ടിയെ പുറത്തെടുത്ത് താണ ധനലക്ഷ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം നാളെ ബന്ധുകള്‍ക്ക് വിട്ടു നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കര കവിഞ്ഞ് ഒഴുകുകയാണ് കക്കാട് പുഴ. ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.