വിവാഹച്ചടങ്ങിന് പായസം തയ്യാറാക്കുന്നതിനിടെ പായസച്ചെമ്പിലേക്ക് വീണു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 55കാരൻ മരിച്ചു

Update: 2026-01-20 15:21 GMT

മലപ്പുറം: പായസച്ചെമ്പിൽ വീണു പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച മലപ്പുറം പണിക്കോട്ട് പടിയിൽ വെച്ച് നടന്ന ദാരുണമായ സംഭവമാണിത്.

ഒരു വിവാഹച്ചടങ്ങിന് പായസം തയ്യാറാക്കുന്നതിനിടെയാണ് അയ്യപ്പൻ തിളച്ച പായസച്ചെമ്പിലേക്ക് വീണത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ദിവസങ്ങളോളം നീണ്ട തീവ്ര പരിചരണത്തിനൊടുവിൽ അയ്യപ്പൻ ഇന്ന് മരണപ്പെടുകയായിരുന്നു. 

Tags:    

Similar News