മലയിൽ നിന്ന് പാറക്കല്ല് അടർന്ന് വീണു; കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീകൾക്ക് പരിക്ക്

Update: 2025-10-17 12:19 GMT

കോതമംഗലം: മാമലക്കണ്ടം കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് അടർന്ന് വീണ് കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. മാമലക്കണ്ടം, കൊയ്നിപ്പാറ സ്വദേശിനികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്.

രമണിയുടെ കൃഷിയിടത്തിൽ ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് കുത്തനെ ഉയർന്ന മലയിൽ നിന്ന് വലിയ പാറക്കല്ല് താഴേക്ക് പതിച്ചത്. സംഭവത്തിൽ രമണിക്ക് വയറ്റിലും നടുവിനുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇരുവരും അപകടസ്ഥിതി തരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

Tags:    

Similar News