ചിന്നക്കനാലിൽ ഏലത്തോട്ടത്തിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം; പേടിച്ചോടിയ തൊഴിലാളികൾ മരത്തിനു മുകളിൽ കയറി; രക്ഷപ്പെട്ടത് തലനാരിഴക്ക്

Update: 2024-12-03 10:18 GMT

ഇടുക്കി: ചിന്നക്കനാലിൽ ഏലത്തോട്ടത്തിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം. രാവിലെ 9 മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. ശങ്കരപാണ്ഡ്യമെട്ടിന് സമീപം രംഗസ്വാമി എന്നയാളുടെ ഏലത്തോട്ടത്തിൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്താണ് കാട്ടാനക്കൂട്ടം എത്തിയത്.

ശബ്ദം കേട്ട് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനക്കൂട്ടത്തിനു മുൻപിൽ നിന്ന് ഓടി മാറിയ തൊഴിലാളികൾ മരത്തിനു മുകളിൽ കയറി. ഒരു മണിക്കൂറോളം ഭീതി പരത്തിയ ശേഷമാണ് കാട്ടാനക്കൂട്ടം ബോഡിമെട്ട് ഭാഗത്തേക്ക് നീങ്ങിയത്. കാട്ടാനക്കൂട്ടം സ്ഥലത്ത് നിന്നും മാറിയതോടെയാണ് തൊഴിലാളികൾ മരത്തിൽ നിന്നും താഴെയിറങ്ങിയത്.

Tags:    

Similar News