ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി അജ്ഞാതന്‍ ജീവനൊടുക്കി

Update: 2026-02-14 11:50 GMT

കൊച്ചി എം.ജി. റോഡിലെ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് 50 വയസ് പ്രായം തോന്നിക്കുന്നയാള്‍ക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ ഇയാള്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളില്‍നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. വീണപ്പോള്‍ ദേഹത്ത് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയില്‍ കിടപ്പുണ്ടായിരുന്നു. മരിച്ചയാള്‍ക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആറാം നിലയില്‍ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാല്‍ ഇയാള്‍ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് ഇവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

Similar News