കൊല്ലം പേഴുംതുരുത്തില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റു
By : സ്വന്തം ലേഖകൻ
Update: 2026-03-22 12:34 GMT
കൊല്ലം: കൊല്ലത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. പേഴുംതുരുത്തില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ചിക്കു ചന്ദ്രനാണ് കാലിന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന വിജിത്ത്, ആനന്ദ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അച്ചു, ശ്യാം കുമാര്‍, രജിത്ത്, അഖില്‍രാജ് തുടങ്ങിയവരാണ് ആക്രമണം നടത്തിയത്. ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവച്ചത് പൊലീസില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രതികള്‍ക്കെതിരെ ഈസ്റ്റ് കല്ലട പോലീസ് കേസെടുത്തിരിക്കുന്നത്.