തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തിന്റെ പരിശോധനയ്ക്കിടെ സ്ഫോടക വസ്തുക്കളുമായി വന്ന ലോറി കസ്റ്റഡിയില്‍; വിശദ പരിശോധന നടത്തുമെന്ന് പോലീസ്: സംഭവം കൊല്ലം വെളിനെല്ലൂരില്‍

Update: 2026-03-22 06:11 GMT

കൊല്ലം: ഓയൂര്‍ വെളിനല്ലൂരില്‍ ലോറിയില്‍ കൊണ്ടു വന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരിശോധനകള്‍ക്കിടെയാണ് സ്ഫോടക വസ്തുക്കളുമായി വന്ന വാഹനം കസ്റ്റഡിയില്‍ എടുത്തത്. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് (എസ്.എസ്.ടി) സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് വാഹനത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നു.

കാട്ടാക്കട സ്വദേശി ഷാജു(42)വാണ് ലോറി ഓടിച്ചിരുന്നത്. സംഭവത്തെ ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തു.വിവരം ലഭിച്ചതോടെ പാരിപ്പള്ളിയില്‍ നിന്നും കൂടുതല്‍ പോലീസ് സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന തുടരുകയാണ്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Similar News