സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയുമായി ആലോചിക്കാതെ? എല്‍.ഡി.എഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്

Update: 2026-03-21 17:00 GMT

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി. പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാന പ്രകാരമാണ് എല്‍ഡിഎഫിനെ അതൃപ്തി അറിയിച്ചത്. യോഗത്തില്‍ ആന്റണി രാജു പങ്കെടുത്തില്ല.

ജനാധിപത്യ കേരള കോണ്‍ഗ്രസിനാണ് തിരുവനന്തപുരം സീറ്റ് അനുവദിച്ചിരുന്നത്. തൊണ്ടിമുതല്‍ കേസിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് പകരം തിരുവനന്തപുരം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ആന്റണി രാജുവിന് പകരം മറ്റ് ചില പേരുകള്‍ മുന്നോട്ടു വച്ചെങ്കിലും സി.പി.എം നേതൃത്വം അംഗീകരിച്ചില്ല. തുടര്‍ന്നാണ് പൊതുസമ്മതനെ മത്സരിപ്പിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്. മറ്റിടങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങിയിട്ടും ഇവിടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാത്തത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

Similar News