അയല്‍വാസികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ടെലഗ്രാമില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍
കാസര്‍കോട്: അയല്‍വാസികളായ പെണ്‍കുട്ടികളുടെതടക്കം ചിത്രം മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസര്‍കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത് . പ്രദേശത്തെ മുപ്പതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുള്ളത്. പുരുഷന്മാരുടെ ചിത്രങ്ങളും ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തി.
സൈബര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ടെലഗ്രാം ഗ്രൂപുകളില്‍ നടത്തിയ പരിശോധനയിലാണ് യുവാവിലേക്ക് എത്തുന്നത്. പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കൂടാതെ യുവാവ് തന്റെ ഫോണില്‍ നിന്നും അവര്‍ അറിയാതെ തന്നെ പകര്‍ത്തിയ ചിത്രങ്ങളും ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി സൈബര്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.