ഷിബു ബേബി ജോണിന് നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചത് വേണുവിന്റെ ഭാര്യ സിന്ധു; കെട്ടിവെക്കാനുള്ള പണം നല്‍കിയത് വേണുവിന്റെ സഹപ്രവര്‍ത്തകരായ ചവറയിലെ ഓട്ടോറിക്ഷ തൊഴിലാളികളും

ഷിബു ബേബി ജോണിന് നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചത് വേണുവിന്റെ ഭാര്യ സിന്ധു

Update: 2026-03-21 12:41 GMT

തിരുവനന്തപുരം: ചവറ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷിബു ബേബി ജോണ്‍ നാമനിര്‍ദേശ പത്രിക നല്‍കി. ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട ചവറ സ്വദേശി, ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായിരുന്ന വേണുവിന്റെ ഭാര്യ സിന്ധു ആണ് നാമനിര്‍ദ്ദേശ പത്രികയില്‍ ഷിബുവിനെ പിന്തുണച്ചത്.

വേണുവിന്റെ സഹപ്രവര്‍ത്തകരായ ചവറയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ കെട്ടിവയ്ക്കാനുള്ള പണവും സംഭാവന ചെയ്തു. ഈ സ്‌നേഹത്തിനും പിന്തുണയ്ക്കുമുള്ള കടപ്പാട് മരണംവരെ തനിക്കുണ്ടെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. സുജിത്ത് വിജയന്‍ പിള്ളയാണ് ചവറയില്‍ ഷിബുവിന്റെ എതിരാളി.

Tags:    

Similar News