നെടുംപൊയില്‍ ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; 78കാരിക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-03-22 11:44 GMT
കണ്ണൂര്‍: നെടുംപൊയില്‍ ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഭാര്‍ഗവി (78) ആണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കാറില്‍ 3 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെമിനാരി വളവില്‍ വച്ച് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. അതേസമയം മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിലേക്ക് മാറ്റി.