പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി; പ്രദേശത്ത് വന്‍ ബോംബ് ശേഖരമെന്ന് യുഡിഎഫ്
പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി
By : സ്വന്തം ലേഖകൻ
Update: 2026-03-22 16:07 GMT
കുറ്റ്യാടി: കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരാണ് സംഭവം. പ്രചാരണ ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവസ്ഥലത്ത് സ്ഫോടനസാമഗ്രികളുടെ അവശിഷ്ടങ്ങളുമുണ്ട്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വീടിനെതിരെ ബോംബെറിഞ്ഞ പ്രദേശമാണിത്. സ്ഥലത്ത് വന്‍ തോതിലുള്ള ബോംബ് ശേഖരമുണ്ടെന്നും പോലീസ് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും നേരത്തെ യുഡിഎഫ് ആവശ്യപെട്ടിരുന്നു.