ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം; അയല്‍വാസികളെ കുത്തി പരിക്കേല്‍പ്പിച്ച ആള്‍ അറസ്റ്റില്‍
ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം; അയല്‍വാസികളെ കുത്തി പരിക്കേല്‍പ്പിച്ച ആള്‍ അറസ്റ്റില്‍
പുളിക്കീഴ്: വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പെരിങ്ങര കോസ്‌മോസ് ജംഗ്ഷനിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പകരമായി ഫേസ്ബുക്കിലൂടെ തന്നെ പ്രകോപനപരമായ മറുപടികളും തര്‍ക്കങ്ങളും ഉണ്ടായതിനെത്തുടര്‍ന്നുള്ള സംഘര്‍ഷമാണ് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചത്.
പുളിക്കീഴ് പെരിങ്ങര സ്വദേശി ആശാരി പറമ്പില്‍ വീട്ടില്‍ ബിജു കുമാര്‍ (47) ന്റെ ആക്രമണത്തില്‍ പെരിങ്ങര കോസ്‌മോസ് സ്വദേശികളായ ജ്യോതിഷ് , വിപിന്‍ ബാബു , സുനില്‍ സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം തിരുവല്ല ഡിവൈഎസ്പി ജിജു ടി ആര്‍ ന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാര്‍, എസ് ഐമാര്‍ ഉള്‍പ്പെടെ 40ഓളം പോലീസ് ഉദ്യോഗസ്ഥരെ 5 പ്രത്യേക ടീമുകളായി തിരിച്ച് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഇതോടെ 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍. തിരുവല്ല ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സുജിത് കെ എസ്, പുളിക്കീഴ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ഷെഫീഖ് എ, എസ്‌ഐ മാരായ നൗഫല്‍, ഉണ്ണികൃഷ്ണന്‍, മനീഷ് , അജി, എസ്പിസിഒമാരായ സുജിത്ത് , റെജു , സിപിഒമാരായ രഞ്ജു കൃഷ്ണന്‍ സുദീപ് അജയന്‍ അരുണ്‍ ദാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘം ചങ്ങനാശ്ശേരിയില്‍ നിന്നും ഇന്നലെ രാത്രിയോടെ പ്രതിയെ പിടികൂടി.
ഇയാള്‍ സ്ത്രീകളെ ആക്രമിച്ച കേസില്‍ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിലും പ്രതിയാണ് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.