വാഹനങ്ങള്‍ തിരിച്ചു വിടുന്ന സിഗ്‌നല്‍ കാണാത്തത് അപകടമായി; ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സ്വിഫ്ട് ബസ് ദേശീയപാതാ അടിപാതയിലേയ്ക്ക് ഇടിച്ചു കയറി; 9 പേരുടെ നില ഗുരുതരം

Update: 2025-09-16 04:18 GMT

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സ്വിഫ്ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി അപകടം. 28 പേര്‍ക്ക് പരിക്കേറ്റു. ഒന്‍പത് പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിസരത്തായി ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിര്‍മിക്കാന്‍ സ്ഥാപിച്ച കമ്പികളിലേയ്ക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ചേര്‍ത്തലയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍ ശ്രീരാജിനെയും കണ്ടക്ടര്‍ സുജിത്തിനെയും പുറത്തെടുത്തത്.

ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. വാഹനങ്ങള്‍ തിരിച്ചുവിടുന്ന സിഗ്‌നല്‍ കാണാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Similar News