ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ വീണു; വൈദ്യുതി വിഛേദിക്കപ്പെടാത്തതിനാല്‍ ഭയന്നു വിറച്ച് യാത്രക്കാര്‍ ബസില്‍ തന്നെ ഇരുന്നു; രക്ഷയ്ക്കെത്തി അഗ്‌നിരക്ഷാസേനയും കെഎസ്ഇബിയും
വൈദ്യുതി തൂണ്‍ ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണു
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-09-15 17:17 GMT
പത്തനംതിട്ട: വൈദ്യുതി തൂണ്‍ ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണു. വൈദ്യുതി വിഛേദിക്കപ്പെടാതെ ഇരുന്നത് യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. അഴൂര്‍-പാറക്കടവ് പാലത്തിന് സമീപം റോഡരികില്‍ നിന്നിരുന്ന വൈദ്യുതി തൂണ്‍ ആണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണു. തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം.
പത്തനംതിട്ട-പ്രമാടം-പൂങ്കാവ് റൂട്ടില്‍ ഓടുന്ന മുരഹര ബസിന് മുകളിലാണ് പോസ്റ്റ് വീണത്. ബസ് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ഭയന്ന് വിറച്ച യാത്രക്കാര്‍ ബസില്‍ തന്നെ ഇരുന്നു. ബസില്‍ നിന്നും യാത്രക്കാര്‍ ആരും പുറത്തിറക്കാഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. പത്തനംതിട്ടയില്‍ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് ബസിന്റെ മുകളില്‍ നിന്നുംതൂണും വൈദ്യുതകമ്പികളും മാറ്റിയത്. അതിന് മുമ്പായി കെഎസ്ഇബി ലൈന്‍ ഓഫാക്കിയിരുന്നു.