പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ദാരുണാന്ത്യം കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിനി വിജിഷയ്ക്ക്
പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു
By : സ്വന്തം ലേഖകൻ
Update: 2026-03-09 05:20 GMT
കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.