നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറിലിടിച്ച് അപകടം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തക മരിച്ചു
നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറിലിടിച്ച് അപകടം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തക മരിച്ചു
കളമശേരി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയും സിപിഐ എം ബ്രാഞ്ച് അംഗവുമായ തൃക്കാക്കര മുണ്ടംപാലം ചൂരക്കാേട്ടായി മൂലയില്‍ ബുഷറബീവി (41) അപകടത്തില്‍ മരിച്ചു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് സമീപം നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറിലിടിച്ചാണ് അപകടം സംഭവിച്ചത്.
തൃക്കാക്കര നഗരസഭയിലെ അഞ്ചാം ഡിവിഷനില്‍ സിപിഐ എം മുണ്ടംപാലം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ തൃക്കാക്കര നോര്‍ത്ത് മേഖല വൈസ് പ്രസിഡന്റും തൃക്കാക്കര നഗരസഭ അഞ്ചാം ഡിവിഷന്‍ കുടുംബശ്രീ എഡിഎസ് സെക്രട്ടറിയുമാണ് ബുഷറ ബീവി.
മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്ന് ആലുവയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിലെ കട്ട വിരിച്ച ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബുഷറയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഞായറാഴ്ച പകല്‍ 11.30 മുതല്‍ മുണ്ടംപാലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വക്കും. ഖബറടക്കം ഒരു മണിക്ക് തൃക്കാക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ്: ഷമീര്‍