വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ കവർച്ച; മോഷണം പോയത് ലാപ്ടോപ്പും ഔദ്യോഗിക സിം കാർഡും; കേസെടുത്ത് പൊലീസ്
By : സ്വന്തം ലേഖകൻ
Update: 2025-09-14 17:17 GMT
പാലക്കാട്: വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ മോഷണം. അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മുറിയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും ഔദ്യോഗിക സിം കാർഡുമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെ ഒമ്പത് മണിയോടെ ഡ്യൂട്ടിക്ക് ഹാജരായ ഉദ്യോഗസ്ഥരാണ് മോഷണ വിവരം അറിഞ്ഞത്. തുരുമ്പെടുത്ത് തകർന്ന പിൻവാതിൽ ഉള്ളിൽ കൂടി കയ്യിട്ട് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. മോഷ്ടാവിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.