ഇടുക്കി അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു; 16 പേര് പരിക്ക്
ഇടുക്കി അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2025-09-14 17:29 GMT
ഇടുക്കി: ഇടുക്കിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ട് 16 പേര്‍ക്ക് പരിക്ക്. അടിമലിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നാലുപേര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പനംകുട്ടിക്ക് സമീപം വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാതയോരത്ത് ഇടിച്ചു നിന്നു.
അടിമാലി സമീപമായിരുന്നു അപകടം. കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നും ആരംഭിച്ച കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 36 സഞ്ചാരികളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 പേര് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറു പേര് മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്.