പശ്ചിമേഷ്യ സംഘര്‍ഷം: പ്രവാസികേരളീയര്‍ക്ക് കൗണ്‍സിലിങ്ങിന് നോര്‍ക്ക ടെലി മനസ്സ് സേവനം
പശ്ചിമേഷ്യ സംഘര്‍ഷം: പ്രവാസികേരളീയര്‍ക്ക് കൗണ്‍സിലിങ്ങിന് നോര്‍ക്ക ടെലി മനസ്സ് സേവനം
Update: 2026-03-03 11:37 GMT
തിരുവനന്തപുരം: നോര്‍ക്ക ഹെല്‍പ്ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരില്‍ ആവശ്യമായുളളവര്‍ക്ക് കൗണ്‍സിലിങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി.
സേവനങ്ങള്‍ക്കായി പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416 എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. നോര്‍ക്കയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൗണ്‍സിലിങ് സേവനം ഏര്‍പ്പെടുത്തിയത്.