ശ്വാസകോശ അസുഖത്തെ തുടർന്ന് ആശുപത്രിയിലായി; പിന്നാലെ സങ്കടപ്പെടുത്തുന്ന വാർത്ത; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു; വേദനയോടെ കുടുംബം

Update: 2026-03-26 11:44 GMT

ജിദ്ദ: ശ്വാസകോശ രോഗബാധിതനായി ജിദ്ദയിൽ ചികിത്സയിലായിരുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമർ (54) നിര്യാതനായി. ശറഫിയ റമദാൻ മസ്ജിദിന് സമീപം താമസിച്ചിരുന്ന നൗഷാദ് ഉമർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജിദ്ദ ബക്ഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 25 വർഷമായി അദ്ദേഹം പ്രവാസിയായിരുന്നു.

പരേതനായ ഉമറും സുഹറയുമാണ് നൗഷാദ് ഉമറിന്റെ മാതാപിതാക്കൾ. ഷാഹിനയാണ് ഭാര്യ. ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ് അഫ്‌വാൻ എന്നിവർ മക്കളും, സുഫൈൽ ഹസ്സൻ മരുമകനുമാണ്.

മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

Tags:    

Similar News