കണ്ണൂരില്‍ ട്രെയിനില്‍ പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം: റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍

കണ്ണൂരില്‍ ട്രെയിനില്‍ പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം: റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍

Update: 2026-03-26 07:24 GMT

കണ്ണൂര്‍: ട്രെയിനില്‍ പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. കണ്ണൂര്‍ റെയില്‍വേസ്റ്റേഷനിലായിരുന്നു സംഭവം. റെയില്‍വേ ജീവനക്കാരനായ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നന്‍ഹക്കിനെ പൊലീസ് അറസ്റ്റുചെയ്തു.കുടുംബത്തോടൊപ്പമാണ് പത്തുവയസുകാരി യാത്രചെയ്തിരുന്നത്. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ അമ്മ വെള്ളമെടുക്കാനായി പുറത്തിറങ്ങി.

ഈ സമയം പെണ്‍കുട്ടിയുടെ അടുത്തെത്തിയ നന്‍ഹക്ക് ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലത്തുനിന്ന് മുങ്ങി. തിരികെയെത്തിയ അമ്മയോട് ഉപദ്രവം നേരിട്ടകാര്യം പെണ്‍കുട്ടി പറഞ്ഞു.അമ്മ ഉടന്‍തന്നെ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല.

കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. നന്‍ഹക്കിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ മറ്റാരെയെങ്കിലും ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News