അങ്കമാലിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി; കാര്‍ പിടികൂടിയത് തുറൂവൂരില് നിന്നും
അങ്കമാലിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2026-03-04 00:07 GMT
അങ്കമാലി: വിദ്യാര്‍ഥിനിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തുറവൂരില്‍ നിന്ന് തിങ്കളാഴ്ചയാണ് കാര്‍ കണ്ടെത്തിയത്. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെ അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപമാണ് വിദ്യാര്‍ഥിനിയെ വാഹനമിടിച്ചത്. ഇന്‍സ്പെക്ടര്‍ എ.രമേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ പ്രദീപ് കുമാര്‍, ബിജു, സീനിയര്‍ സിപിഒ ലിന്സന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.