സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2026-03-24 12:12 GMT
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. പയ്യന്നൂര്‍ ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ജയരാജന് സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യന്നൂരില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം എം വി ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. താടിക്ക് പരുക്കേറ്റു.പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. കാസര്‍കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.