കുവൈറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ പ്രവാസി ബാലന്‍ മരിച്ചു; കുടുംബത്തിലെ നാലു പേര്‍ ആശുപത്രിയില്‍

കുവൈറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ പ്രവാസി ബാലന്‍ മരിച്ചു

Update: 2026-03-04 04:15 GMT

കുവൈറ്റ് സിറ്റി: ബുധനാഴ്ച പുലര്‍ച്ചെയും കുവൈറ്റിനെ ആക്രമിച്ച് ഇറാന്‍. അസിമ ഗവര്‍ണറേറ്റില്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലുണ്ടായ ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു 11 വയസ്സുള്ള പ്രവാസി കുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ നാല് പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെ കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ നിരവധി ആക്രമണങ്ങള്‍ സായുധ സേന കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലയിലെ വീടിന് മുകളില്‍ അവശിഷ്ടങ്ങള്‍ പതിച്ചതായും ആളപായത്തിനും ഭൗതിക നാശനഷ്ടങ്ങള്‍ക്കും കാരണമായതായും മന്ത്രാലയ വക്താവ് കേണല്‍ സൗദ് അല്‍ അത്വാന്‍ പറഞ്ഞു.

കുവൈറ്റിനെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനും സായുധ സേനകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News