ട്രാന്‍സ്‌ജെന്‍ഡറുമൊത്ത് മന്ത്രിയുടെ അശ്ലീല വീഡിയോ; പുറത്തായത് ഔദ്യോഗിക വസതിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍: മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ട്രാന്‍സ്‌ജെന്‍ഡറുമൊത്ത് മന്ത്രിയുടെ അശ്ലീല വീഡിയോ

Update: 2026-03-27 02:42 GMT

മുംബൈ: ട്രാന്‍സ്‌ജെന്‍ഡറുമൊത്തുള്ള മന്ത്രിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ വന്‍ പ്രതിഷേധം. മന്ത്രിയും എന്‍സിപി (അജിത്) നേതാവുമായ നര്‍ഹരി സിര്‍വാളും ട്രാന്‍സ്‌ജെന്‍ഡറും അടുത്തിടപഴകുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

ഔദ്യോഗിക വസതിയില്‍ ഇരുവരും അടുത്തിടപഴകുന്നതു മന്ത്രിപദവിക്കു നിരക്കാത്തതാണെന്നു പ്രതിപക്ഷം ആരോപിച്ചു. അതേസമയം ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചിട്ടില്ല. മന്ത്രി ഉള്‍പ്പെട്ട അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതു തീര്‍ത്തും അപലപനീയമാണെന്നും പൊതുപ്രവര്‍ത്തകര്‍ അടിസ്ഥാനപരമായ മര്യാദകള്‍ പാലിക്കണമെന്നും എംപിസിസി അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കലും പറഞ്ഞു.

'മഹായുതിയിലെ നേതാക്കള്‍ പരസ്പരം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിഡിയോ പകര്‍ത്തിയതു ട്രാന്‍സ്‌ജെന്‍ഡറിന്റെ സഹോദരനാണ്. ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണു നടന്നത്. എന്നാല്‍, ഔദ്യോഗിക വസതിയില്‍ നടന്ന കാര്യങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല' കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ പറഞ്ഞു.

Tags:    

Similar News