സ്‌കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഭർത്താവിനും കുഞ്ഞിനും ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നെഞ്ചുലയ്ക്കുന്ന സംഭവം പാലക്കാട്
By : സ്വന്തം ലേഖകൻ
Update: 2025-09-28 15:38 GMT
പാലക്കാട്: ആലത്തൂർ വാനൂരിൽ സ്കൂട്ടറിൽ കണ്ടെയ്‌നർ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ സുമ (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും രണ്ടര വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
സ്വാതി ജംഗ്ഷൻ ഭാഗത്ത് നിന്ന് ഇരട്ടക്കുളം ഭാഗത്തേക്ക് സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു സുമ. ഇതേ ദിശയിൽ വന്ന കണ്ടെയ്‌നർ ലോറി സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ചുതന്നെ സുമ മരണപ്പെട്ടു. പരിക്കേറ്റ ഭർത്താവിനെയും കുട്ടിയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളപ്പറമ്പ് ഭാഗത്ത് ദേശീയപാതയുടെ മേൽപ്പാലം പണിയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.