പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് നേരെ കനാലിലേക്ക് മറിഞ്ഞു; നാലു കുട്ടികള്‍ക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; സംഭവം കണ്ണൂരിൽ

Update: 2025-03-22 14:29 GMT

കണ്ണൂര്‍: പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. കണ്ണൂർ മട്ടന്നൂരിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന 14കാരനടക്കം നാല് കുട്ടികൾക്ക് പരിക്കേറ്റു. കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

ആരുടെയും പരിക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികൾ നാട്ടുകാരോട് പറഞ്ഞത്. പൊലീസും മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ നടപടി തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ലൈസന്‍സില്ലാത്ത കുട്ടിയ്ക്ക് കാര്‍ ഓടിക്കാൻ കൊടുത്തതിൽ കാറുടമയ്ക്കെതിരെയടക്കം നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News