'ഹെൽമെറ്റ് രക്ഷിച്ചു..'; കുതിച്ചെത്തിയ കാർ ബൈക്കിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; പിടിച്ചു എഴുന്നേൽപ്പിക്കാൻ ഓടിയെത്തി ചെറിയ കുട്ടി; ദൃശ്യങ്ങൾ പുറത്ത്; സംഭവം മലപ്പുറത്ത്

Update: 2025-04-02 13:16 GMT

മലപ്പുറം: ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് അത്ഭുത രക്ഷപ്പെടൽ. മലപ്പുറം പൊന്നാനിയിലാണ് സംഭവം നടന്നത്. ബൈക്ക് യാത്രികൻ തെറിച്ച് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണ്. രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സൈഡ് റോഡിൽ നിന്നാണ് ബൈക്ക് യാത്രക്കാരൻ എത്തുന്നത്.

മറ്റൊരു ബൈക്കിൽ എത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോ‍ഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. പരിക്കേറ്റ ആളെ എഴുന്നേൽക്കാൻ സഹായിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

നിരവധി പേരാണ് കുട്ടിയെ വലിയ മനസിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഏറ്റവും ആശ്വാസകരമായ കാര്യം ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല.

Tags:    

Similar News