യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി; തിരച്ചിൽ തുടരുന്നു; ഇത് ആഴമുള്ള സ്ഥലമെന്ന് നാട്ടുകാർ; ഫയർഫോഴ്സ് സ്ഥലത്തെത്തി

Update: 2025-04-04 10:30 GMT

കോഴിക്കോട്: കോഴിക്കോട് യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം നടന്നത്. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറം​ഗ സംഘം.

കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തിരച്ചിൽ തുടരുകയാണ്.

Tags:    

Similar News