കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം; ജീപ്പ് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പാലക്കാട്
By : സ്വന്തം ലേഖകൻ
Update: 2025-10-23 17:32 GMT
പാലക്കാട്: കൊപ്പം-പുലാമന്തോൾ പാതയിൽ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. ജീപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റത് ആസാം സ്വദേശികളായ മുഹമ്മദ് റിബൂൾ ഹുസൈൻ (22), ഖലിലുൽ റഹ്‌മാൻ (29) എന്നിവർക്കാണ്. ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോഡിൽ ഗതാഗത തടസ്സം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്ത് നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ സഹായകമായി.