വെച്ചൂച്ചിറ മണ്ണടിശാലയില്‍ മാങ്ങ പറിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
വെച്ചൂച്ചിറ മണ്ണടിശാലയില്‍ മാങ്ങ പറിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
Update: 2025-05-08 13:25 GMT
വെച്ചൂച്ചിറ: മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. വെച്ചൂച്ചിറ മണ്ണടി ശാല പാറയ്ക്കല്‍ അഭിജിത്ത് മോഹന്‍ ( 28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10. 30 ഓടെ മണ്ണടിശാല ജങ്ഷനിലാണ് സംഭവം.
മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി പിടിവിട്ട് വൈദ്യുതി ലൈനില്‍ മുട്ടി ഷോക്കേല്‍ക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മോഹന്‍. മാതാവ്: ലീലാമ്മ. സഹോദരങ്ങള്‍: അജിത്ത്, അനുജിത്ത്.