വഴിയോരത്ത് കിടന്നുറങ്ങവേ അപകടം; വയോധികന് മേൽ ബസ് കയറിയിറങ്ങി ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; സംഭവം പാലക്കാട്

Update: 2025-05-10 15:20 GMT

പാലക്കാട്: വഴിയോരത്ത് കിടന്നുറങ്ങിയ വയോധികന് മേൽ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ചന്ദ്രനഗറിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്. ബംഗളുരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് , വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലൂടെ കയറുകയായിരുന്നു.

തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News