തന്റെ പശുവിന്റെ പാല്‍ മാത്രം പിരിഞ്ഞ് പോകുന്നെന്ന് സൊസൈറ്റിക്കാര്‍; പാല്‍ തലയിലൂടെ ഒഴിച്ച് ക്ഷീരകര്‍ഷകന്റെ പ്രതിഷേധം

Update: 2025-12-30 12:02 GMT

കൊല്ലം: കൊല്ലത്ത് പാല്‍ തലയിലൂടെ ഒഴിച്ച് ക്ഷീരകര്‍ഷകന്റെ പ്രതിഷേധം.പരവൂരിലെ കൂനയില്‍ പാല്‍ സൊസൈറ്റിയിലാണ്് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തന്റെ പശുവിന്റെ പാല്‍ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റി പറയുന്നതില്‍ പ്രതിഷേധിച്ചാണ് പാല്‍ തലയിലൂടെ ഒഴിക്കുന്നതെന്ന് യുവാവ് പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് കര്‍ഷകന്‍ പാല്‍ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ചത്. തനിക്കെതിരെ സൊസൈറ്റി അധികൃതര്‍ കള്ളക്കേസ് നല്‍കിയെന്നും വിഷ്ണു പറയുന്നുണ്ട്.

Similar News