റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം; നഷ്ടമായത് 75 പവന്‍ സ്വര്‍ണം; കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം; പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം

Update: 2026-01-20 17:28 GMT

കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്തുള്ള ക്വാർട്ടേഴ്സിൽ വൻ മോഷണം. റബർ ബോർഡ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സിൽ നിന്ന് ഏകദേശം 75 പവനോളം സ്വർണമാണ് കവർന്നത്. സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് അറിയിച്ചു.

മോഷണം നടന്ന സമയത്ത് ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നിരുന്നില്ല. ആളില്ലാത്ത സമയം നിരീക്ഷിച്ച് ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ കോട്ടയം ഈസ്റ്റ് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാനമായ മോഷണക്കേസുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലാണെന്ന് എസ്.പി. ഷാഹുൽ ഹമീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 

Tags:    

Similar News