പായസപ്പാത്രത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു; അപകടം ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിനിടെ

പായസപ്പാത്രത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു

Update: 2026-01-21 00:28 GMT

തേഞ്ഞിപ്പലം: ചേളാരി പാപ്പന്നൂരില്‍ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിനിടെ പായസപ്പാത്രത്തില്‍ വീണ് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു. ചേളാരി പത്തൂര്‍ അയ്യപ്പന്‍ (56) ആണു മരിച്ചത്. 18ന് പുലര്‍ച്ചെയാണ് അത്യാഹിതം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. ഇന്ന് കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. ചേളാരി വിഎയുപി സ്‌കൂളിന്റെ ബസ് ഡ്രൈവറാണ്. ഭാര്യ: സരസ്വതി.


Tags:    

Similar News