നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചു കയറി; ഉംറയ്ക്ക് പോകാനിരിക്കെ വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം

ഉംറയ്ക്കു പോകാനിരിക്കേ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു

Update: 2026-03-13 02:18 GMT

മംഗലപുരം: നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞു കയറി വിദ്യാര്‍ഥി മരിച്ചു. കണിയാപുരം പള്ളിനട എ.എ. മന്‍സിലില്‍ അനില്‍ കമാല്‍-സഫീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് അഫ്രാന്‍(16) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനായി വ്യാഴാഴ്ച രാത്രി യാത്ര തിരിക്കാനിരിക്കേയാണ് അപകടം.

കണിയാപുരം ഭാഗത്തുനിന്ന് മസ്താന്‍മുക്കിലേക്കു പോകുന്ന വഴി അതേ ദിശയിലേക്കു പോയ ലോറിയിലേക്ക് അഫ്രാന്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ അഫ്രാന്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

കണിയാപുരം വാടകയില്‍ മുക്കിലെ എം.ജി.എം. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അഫ്രാന്‍. ആദില്‍, ഐസന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Tags:    

Similar News