സ്കൂള്‍ ബസില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; 18കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-01-20 13:03 GMT
കൊച്ചി: ആലുവ എടത്തല എസ്.ഒ.എസിന് സമീപം വാഹന അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക ലൈബ്രറിയ്ക്ക് സമീപം പുറമഠത്തില്‍ അജിന് ബിജു (18) ആണ് മരിച്ചത്. എസ്.ഒ.എസിന് സമീപം അജിന് ഓടിച്ചിരുന്ന ബൈക്ക് ഒരു സ്കൂള്‍ ബസില്‍ തട്ടി സ്വകാര്യ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അസീസി തെരേസിയന്‍ അക്കാദമി വിദ്യാര്‍ത്ഥിയാണ് അജിന്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുക്കാട്ടുപടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടത്തി. അഛന്: ബിജു വര്‍ഗീസ്. അമ്മ: ഷെറിന്. സഹോദരി: എയ്ഞ്ചല ബിജു.