അയ്യപ്പ സംഗമ സംഘാടനത്തിനായി ഇതുവരെ ചിലവഴിച്ചത് മൂന്ന് കോടി; ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം: പി എസ് പ്രശാന്ത്

Update: 2026-02-13 07:17 GMT

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇതുവരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുകയാണെന്നും പ്രശാന്ത് വ്യക്തമാക്കി. ഈ മൂന്ന് കോടിയും പൂര്‍ണ്ണമായും സ്‌പോന്‍സര്‍ഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്‌പോന്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്.

'മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ ' എന്ന ഹെഡില്‍ നിന്ന് 3 കോടി അഡ്വാന്‍സായി എടുത്തിരുന്നു. സ്‌പോന്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇതുവരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചിലവഴിച്ചിട്ടില്ല. ആകെ ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്.

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പ്രശാന്ത് വ്യക്തമാക്കി.

Similar News