പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; തെരഞ്ഞെടുപ്പു തിരക്കുകള്‍ കാരണം യാത്ര ഒഴിവാക്കി; മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി തോമസ്

പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; തെരഞ്ഞെടുപ്പു തിരക്കുകള്‍ കാരണം യാത്ര ഒഴിവാക്കി

Update: 2026-02-13 05:47 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി.

വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. മുഖ്യമന്ത്രിക്കും കെ വി തോമസിനും ഉള്‍പ്പെടെ 16 പേര്‍ക്കാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ അനൗദ്യോഗിക യാത്രയായിട്ടാകും കേരള സംഘം വത്തിക്കാനിലേക്ക് പോകുക. കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും, മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി തോമസ് പറഞ്ഞു.

''മുഖ്യമന്ത്രിക്കും എനിക്കും കൂടി ഷേക്ക്ഹാന്‍ഡ് മീറ്റിങ് എന്നാണ് അവര്‍ പറഞ്ഞത്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കാരണം വരില്ലെന്ന് പറഞ്ഞു. പോയി കാണുമ്പോള്‍ കേരളത്തിന്റെയും മുഖ്യമന്ത്രിയുടെയും അന്വേഷണം അറിയിക്കും'' കെ.വി. തോമസ് പറഞ്ഞു. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ വാരമോ ആകും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നാണ് വിവരം. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളും പ്രചാരണവും ഉള്ളതിനാലാണ് വത്തിക്കാന്‍ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്.

Tags:    

Similar News